Thursday, November 30, 2017

പാട്ട്

'kahii duur jab din Dhal jaaye'

https://youtu.be/BmYT79bYIQw


എന്ത് മനോഹരമായ പാട്ട്!

ഞാനിത് 26 കൊല്ലം മുമ്പ് കേട്ടിട്ടുള്ളതാണ്.
ഏത് സിനിമയിലെ പാട്ടാണിതെന്ന് എനിക്കറിയുമായിരുന്നില്ല, ററിൽ ടുഡെ.
ഒറിജിനൽ ആരാണ് പാടിയിരിക്കുന്നതെന്നും അറിയുമായിരുന്നില്ല.
ഇതിലെ ഒരു വരി പോയിട്ട് ഒരു വാക്കു പോലും എനിക്കറിയില്ല.
എന്നിട്ടും അതിന്റെ ട്യൂൺ എനിക്ക് കൃത്യമായി എനിക്ക് ഓർമ്മയുണ്ടായിരുന്നു.
എങ്ങനെ ഓർമ്മയില്ലാതിരിക്കും?

ഹോസ്റ്റലിൽ എന്റെ റൂം മേറ്റ് ആയിരുന്നു വിജയശങ്കർ.
എന്നും കാലത്ത് അവനീ പാട്ട് പാടണം.
നേരം വെളുക്കുമ്പോൾ അമ്പലത്തിൻ പാട്ടുവെക്കുന്ന പോലെ.
ഞാൻ എട്ടര മണിവരെ കിടന്നുറങ്ങും.
കശ്മലനാണെങ്കിൽ അഞ്ചുമണിക്ക് തന്നെ എണീക്കും.

എല്ലാ ദിവസവും രാത്രി ഞാനവനോട് റിക്വസ്റ്റ് നടത്തി നോക്കും പിറെറത്തദിവസം ഈ പാട്ടൊന്ന് ഒഴിവാക്കി തരുമോയെന്ന്.
ഒരു കടലാസിലെഴുതി വാഷ്ബേസിന്റെ മുകളിലെ കണ്ണാടിയിൽ ഒട്ടിച്ചു വക്കും. അവൻ കാലത്തെണീറ്റ് പല്ലു തേക്കുന്ന സമയത്തേക്ക് ഒരു റിമൈന്റർ.
എന്ത് കാര്യം?
പംങ്ങ്ച്വാലിറ്റി മെയിൻന്റൈൻ ചെയ്ത് വിജയശങ്കർ പാട്ടു തുടങ്ങും.
പാട്ട് സഹിക്കവയ്യാതായി ഞാൻ തലയിണയുടെ അടിയിൽ തലവെച്ച് ഉറക്കം കണ്ടിന്യൂ ചെയ്യാൻ നോക്കും.

അങ്ങനെ കേട്ടുകേട്ട്  അതിന്റെ ട്യൂൺ മനസ്സിൽ തറച്ചു കിടന്നു.

ഇന്ന്, ആ ട്യൂൺ മൂളിക്കൊടുത്ത് പാട്ടേതായിരുന്നുവെന്ന് അവനോട് തന്നെ അന്വേഷിച്ചപ്പോൾ അയച്ചു തന്നതാണീ ലിങ്ക്.